Wednesday, March 25, 2009

മുരളിയുമായി അഭിമുഖം





മുരളി മത്സരിയ്ക്കുന്നത് ജയിക്കാന്‍: കരുണാകരന്‍

എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ വയനാട്ടില്‍ മത്സരിയ്ക്കുന്നത് ജയിക്കാന്‍ തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. മുരളീധരന്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ 'അദ്ദേഹം മത്സരിക്കാന്‍ പാടില്ലേ'യെന്നായിരുന്നു കരുണാകരന്റെ മറുചോദ്യം.

ഭാര്യ കല്യാണിക്കുട്ടിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

Tuesday, March 24, 2009

കെ. മുരളീധരനെ വിജയിപ്പിക്കുക

കേരളത്തിലെ ഓരോ കോണ്‍ഗ്രസ് കാരന്റെയും സ്വപ്ന കസേര ആയ കെ.പി.സി.സി പ്രസിഡന്റ് പദവി, കേവലം കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ വലിച്ചെറിഞ്ഞ്‌ ,കേരളത്തിലെ "കുതികാല്‍" വെട്ടു വീരന്മാരുടെ പ്രവര്‍ത്തനം മൂലം വടക്കാഞ്ചേരിയില്‍ കാലിടറിയ നട്ടെല്ലുള്ള രാഷ്ട്രീയ നേതാവും , കേരളത്തിന്റെ വികസനത്തിന്‌ മറക്കാന്‍ ആവാത്ത സംഭാവനകള്‍ നല്‍കിയ ശ്രീ.ലീഡര്‍ കരുണാകരന്‍ ന്റെ മകനും ആയ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.മുരളീധരനെ വയനാട് മണ്ഡലത്തില്‍ വിജയിപ്പിക്കുക ...

കേരളത്തിലെ ദുഷിച്ചു നാറിയ മുന്നണി രാഷ്ട്രീയത്തിന്റെ അവസാനം കാണാനുള്ള തുടക്കം വയനാട്ടില്‍ നിന്നും ആവട്ടെ ...


കെ. മുരളീധരനെ വിജയിപ്പിക്കുക ...