Thursday, April 9, 2009

വ്യക്തിത്യം കാത്തു കൊണ്ട് മുരളീധരന്‍

ശ്രീ കെ മുരളീധരന്‍ വയനാട് മണ്ഡലത്തിലെ പ്രചരണം ഗ്രാമങ്ങളിലേക്കും ജനങ്ങളുടെ ഇടയിലേക്കും ഇറങ്ങി ചെന്നു കൊണ്ടു ശക്തമായിക്കിയിരിക്കുന്നു. ആവനാഴിയിലെ സകല ആയുധങ്ങളും ഉപയോഗിച്ചു വിജയം നേടിയെടുക്കാന്‍ ആണു അദ്ധേഹവും അദ്ധേഹത്തിനോടൊപ്പം ഉള്ള പ്രവര്‍ത്തകരും ശ്രമിക്കുന്നത്. വര്‍ഷങ്ങളായിട്ടു ശ്രീ മുരളീധരന്റെ മണ്ഡലത്തിലുള്ള ജനങ്ങളോടുള്ള ആത്മ ബന്ധവും 12 കൊല്ലം എം പി ആയി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളും ആണു അദ്ധേഹത്തിന്റെ മുതല്‍ കൂട്ട്.

തിരഞ്ഞെടുപ്പു വേളയില്‍ ഉമ്മന്‍ ചാണ്ടി മുരളീധരനെതിരായി വ്യക്തി ഹത്യ നടത്തിയപ്പോളും ശ്രീ കെ കരുണാകരന്‍ കേരള ജനതയെയും രാഷ്ട്രീയ നേതാക്കളേയും പഠിപ്പിച്ച മാന്യതയുടെ രാഷ്ട്രീയമാണു മുരളീധരന്‍ പിന്തുടരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരായി യാതൊരു വിധത്തില്‍ ഉള്ള ആരോപണങ്ങളോ വ്യക്തി ഹത്യക്കോ തുനിയാതെ വളരെ മാന്യമായി അദ്ധേഹം ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങി ചെല്ലുന്നു. പുലര്‍ച്ചേ തുടങ്ങുന്ന പ്രചാരണം രാത്രി ഒരു മണി വരെ നീളുന്നു.

ഇരു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിച്ചു ഒരു അട്ടിമറി വിജയം മുരളീധരനു നേരുന്നു.

Saturday, April 4, 2009

മുരളീധരന്‍ ജനങ്ങള്‍ക്കിടയില്‍

വയനാടില്‍ നിന്നുമുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു മുരളീധരന്‍ വയനാടില്‍ ജനങ്ങളുടെ ഇടയില്‍ നല്ല ഓളം ഉണ്ടാക്കുന്നു. മുരളീധരനിലെ ക്രൌഡ് പുള്ളര്‍ നേതാവ് സട കുടഞ്ഞെഴുന്നേറ്റിരിക്കുകയാണു എന്നാണു പുതിയ ന്യൂസ്. അദ്ദേഹം രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുകയും രാവിലെ എട്ടിനു മുന്‍പ് തന്നെ പ്രചരണത്തിനു ഇറങ്ങുകയും ചെയ്യുന്നു. സാധാരണ ജനങ്ങളുടെ മനസ്സറിഞ്ഞു അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും എന്നുള്ളതാണു അദ്ദേഹത്തിന്റെ പ്രചരണായുധം. വയനാടിന്റെ മുക്കും മൂലയും മുരളിധരനു സുപരിചിതമാണു.

കോഴിക്കോടിന്റെ എം പി ആയിരുന്നപ്പോള്‍ ആ മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി ചെയ്തിട്ടുള്ള പല കാര്യങ്ങളും മുരളീധരന്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഏഴു തവണ പല മത്സരങ്ങളിലും പരാജയപ്പെട്ട, ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത ഷാനവാസ് കോണ്‍ഗ്രസിനു വേണ്ടിയും, ആര്‍ക്കും വേണ്ടാതെ ധര്‍മ്മം കിട്ടിയ സീറ്റുമായി മൂന്നു തവണ പരാജയപ്പെട്ടിട്ടുള്ള റഹ്മത്തുള്ള സിപിഐക്കു വേണ്ടിയും മത്സരിക്കുമ്പോള്‍ പൊതുവായ ജന വികാരം മുരളീധരനു അനുകൂലം ആണെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ ജന വികാരം വോട്ടുകള്‍ ആയി മാറി ശ്രീ മുരളീധരന്‍ വിജയിച്ചു വരാന്‍ എല്ലാ ആശംസകളും അര്‍പ്പിക്കുന്നു.