Thursday, April 9, 2009

വ്യക്തിത്യം കാത്തു കൊണ്ട് മുരളീധരന്‍

ശ്രീ കെ മുരളീധരന്‍ വയനാട് മണ്ഡലത്തിലെ പ്രചരണം ഗ്രാമങ്ങളിലേക്കും ജനങ്ങളുടെ ഇടയിലേക്കും ഇറങ്ങി ചെന്നു കൊണ്ടു ശക്തമായിക്കിയിരിക്കുന്നു. ആവനാഴിയിലെ സകല ആയുധങ്ങളും ഉപയോഗിച്ചു വിജയം നേടിയെടുക്കാന്‍ ആണു അദ്ധേഹവും അദ്ധേഹത്തിനോടൊപ്പം ഉള്ള പ്രവര്‍ത്തകരും ശ്രമിക്കുന്നത്. വര്‍ഷങ്ങളായിട്ടു ശ്രീ മുരളീധരന്റെ മണ്ഡലത്തിലുള്ള ജനങ്ങളോടുള്ള ആത്മ ബന്ധവും 12 കൊല്ലം എം പി ആയി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളും ആണു അദ്ധേഹത്തിന്റെ മുതല്‍ കൂട്ട്.

തിരഞ്ഞെടുപ്പു വേളയില്‍ ഉമ്മന്‍ ചാണ്ടി മുരളീധരനെതിരായി വ്യക്തി ഹത്യ നടത്തിയപ്പോളും ശ്രീ കെ കരുണാകരന്‍ കേരള ജനതയെയും രാഷ്ട്രീയ നേതാക്കളേയും പഠിപ്പിച്ച മാന്യതയുടെ രാഷ്ട്രീയമാണു മുരളീധരന്‍ പിന്തുടരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരായി യാതൊരു വിധത്തില്‍ ഉള്ള ആരോപണങ്ങളോ വ്യക്തി ഹത്യക്കോ തുനിയാതെ വളരെ മാന്യമായി അദ്ധേഹം ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങി ചെല്ലുന്നു. പുലര്‍ച്ചേ തുടങ്ങുന്ന പ്രചാരണം രാത്രി ഒരു മണി വരെ നീളുന്നു.

ഇരു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിച്ചു ഒരു അട്ടിമറി വിജയം മുരളീധരനു നേരുന്നു.

3 comments:

  1. ഇരു മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിച്ചു ഒരു അട്ടിമറി വിജയം മുരളീധരനു നേരുന്നു.

    ReplyDelete
  2. ഓ..ജയിക്കൂല വിന്‍സേ

    (ജയിച്ചാല്‍ ആ ഷാനവാസിനേക്കാള്‍ നല്ലതായിരുന്നു.
    ആ ചെന്നിത്തലക്ക് കിട്ടേണ്ട ഒരു കൊട്ടുമാകും.)

    ReplyDelete
  3. വ്യക്തിഹത്യ ഇല്ലാതെ സ്വന്തം നയം മാത്രം പറഞ്ഞ് വോട്ട് വാങ്ങാനുള്ള തീരുമാനം നന്നായി...

    മനോരമയില്‍ ചെന്നിത്തലയുമായുള്ള ഇന്റര്വ്യൂ കണ്ടു... എന്‍‌സി-പിയുടെ കാര്യം പറഞ്ഞപ്പോള്‍ പുള്ളിയുടെ ഒരു ഭാവാഭിനയം ഒന്നു കാണേണ്ടതായിരുന്നു... വയനാട്ടില്‍ മുരളീധരന്‍ ജയിച്ചാല്‍ നല്ലതായിരുന്നു

    ReplyDelete